
അങ്ങ് ദുബായിലിരുന്ന് മലയാളികളടക്കം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ സോഷ്യല്‍ മീഡിയ താരമാണ് ഖാലിദ് അല്‍ അമേരി.മെഗാസ്റ്റാർ മമ്മൂട്ടിയുമായി ഖാലിദ് അല്‍ അമേരി നടത്തിയ അഭിമുഖമൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. എന്നാൽ ഇപ്പോളിതാ മലയാള സിനിമയിലേക്ക് കാലെടുത്തു വാക്കുകയാണ് അദ്ദേഹം.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ‘ചത്ത പച്ചദി റിംഗ് ഓഫ് റൗഡീസ്’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ ഖാദിർ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ സുപ്രധാന അതിഥി വേഷത്തിലാണ് എത്തുന്നത്.മലയാള സിനിമയോടും കേരളത്തോടും ഖാലിദ് അല്‍ അമേരിക്കുള്ള താല്‍പ്പര്യം മുൻപും ശ്രദ്ധിക്കപ്പെട്ടതാണ്.
ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷൻ ഡ്രാമയാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, സിദ്ദിഖ്, മുത്തുമണി, തെസ്നി ഖാൻ, ലഷ്മി മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റീല്‍ വേള്‍ഡ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍, രമേഷ് എസ്. രാമകൃഷ്ണൻ, റിതേഷ്.എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ഫോർട്ടു കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ.