
തീയേറ്ററളെ ഇളക്കിമറിച്ചു ഇപ്പോളും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രമായ ‘ബള്‍ട്ടി’ക്കു ശേഷം ഒരു ബിഗ് ബഡ്ജറ്റ് സിനിമയില്‍ ഷെയ്ൻ നിഗം വീണ്ടും നായകനായി എത്തുകയാണ്. എബി സിനി ഹൗസിൻ്റെ ബാനറില്‍ പ്രവീണ്‍ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകള്‍ ആരംഭിച്ചു.
ഈ വർഷം പൂജ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ ‘ബള്‍ട്ടി’ ഒരു നായകനെന്ന നിലയില്‍ ഷെയിൻ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ആ സിനിമയുടെ വൻ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഷെയിൻ പങ്കാളിയാകുമ്ബോള്‍ ആരാധകർക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
കേരള-തമിഴ് പശ്ചാത്തലത്തില്‍ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. നവാഗതനായ പ്രവീണ്‍ നാഥിന്റെ സംവിധാനത്തിലാണ് കഥ ഒരുങ്ങുന്നത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ്റ് ആയി പ്രവർത്തിച്ചതിന്റെ പരിചയസമ്ബത്തുമായാണ് പ്രവീണ്‍ നാഥ് എത്തുന്നത്. വസുമിത്ര കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൻറെ കോ-ഡയറക്ടർമാരായി ഷഫീക് കെ കുഞ്ഞുമോൻ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവീൻ ബോസ്വാൻ എന്നിവരുമുണ്ട്. ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ, അഭിനേതാക്കള്‍ എന്നിവരുടെ വിവരങ്ങള്‍ ഉടൻ പുറത്തു വരും.




