
ദൃശ്യം 3 ക്ക് മുന്നേ ആസിഫ് അലിക്കും അപർണ ബാലമുരളിക്കും ഒപ്പമുള്ള ചിത്രവുമായി ജീത്തു ജോസഫ്. ഇവർ ഒന്നിക്കുന്ന ‘മിറാഷ്’ സെപ്റ്റംബർ 19ന് വേൾഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്.
തിരുവോണ ദിനത്തിൽ എത്തിയിരിക്കുന്ന റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ആസിഫും അപർണയും ഹക്കീം ഷാജഹാനുമാണ് പോസ്റ്ററിലുള്ളത്. പ്രേക്ഷകരുടെ മനസ്സിൽ ഉദ്വേഗം നിറയ്ക്കുന്ന ഒരു പസിൽ ഗെയിം തീർക്കാൻ എത്തുകയാണ് ആസിഫ്- അപർണ ഹിറ്റ് ജോഡി.
ഏറെ ദുരൂഹമായതും ഉദ്വേഗം നിറയ്ക്കുന്നതുമായ രംഗങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകിയത്. ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group