
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തുടക്കം കുറിക്കുന്നതിനോടപ്പം പുത്തനൊരു പദ്ധതിക്കും തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി.
ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ചരിത്രദൗത്യമായ ഈ പദ്ധതിയിലൂടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകർക്കും വിപുലമായ പിന്തുണ സംവിധാനങ്ങള്‍ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹയർസെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികള്‍ക്കുള്ള സംസ്ഥാനതല പ്രവേശനോത്സവം ‘വരവേല്‍പ്പ് 2025’ തൈക്കാട് ഗവ മോഡല്‍ ബോയ്സ് ഹയർ സെക്കന്ററി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group