
കേരളത്തില്‍ ഇന്നുമുതല്‍ പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ്; ആദ്യദിനത്തില്‍ തന്നെ പ്രതിഷേധവും ബഹിഷ്കരണവും കരിദിനവും
തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ്.
ടാർ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാർക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയ ഉള്‍പ്പെടുത്തിയാണ് പുതിയ ഡ്രൈവിംഗ് ടെസ്റ്റ്. റോഡ് ടെസ്റ്റിന് ശേഷമാകും H ടെസ്റ്റ് എന്നതിം പ്രധാനപ്പെട്ട മറ്റമാണ്.
പ്രതിദിനം നല്‍കുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേർക്കും തോറ്റവർക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേർക്കുമായി അറുപത് പേർക്ക് ലൈസൻസ് നല്‍കാനാണ് പുതിയ നിർദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധവും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. അടിമുടി പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.’
ഡ്രൈവിങ് ടെസ്റ്റ് കർശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിക്കുന്നതിനെതിരെ തുടക്കം മുതല്‍ പ്രതിഷേധങ്ങളുണ്ട്.