play-sharp-fill
പുതിയ ക്രിമിനൽ നിയമപ്രകാരം രാജ്യത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു; ഭാരതീയ ന്യായ സംഹിത പ്രകാരം തെരുവ് കച്ചവടക്കാരനെതിരെ കേസ്

പുതിയ ക്രിമിനൽ നിയമപ്രകാരം രാജ്യത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു; ഭാരതീയ ന്യായ സംഹിത പ്രകാരം തെരുവ് കച്ചവടക്കാരനെതിരെ കേസ്

ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണകാലം മുതലുള്ള സുപ്രധാന നിയമങ്ങൾക്ക് പകരം കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കി.

ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയാണ് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നത്.

ഇതുപ്രകരം, ആദ്യത്തെ കേസ് ഡൽഹിയിലെ കമലാ മാർക്കറ്റ് പോലീസ് സ്റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌തു. ഭാരതീയ ന്യായ സംഹിത പ്രകാരം രാജ്യത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് പുലർച്ചെ ഡൽഹി കമല മാർക്കറ്റ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.എൻ.എസ് 285 പ്രകാരം വഴി തടസപ്പെടുത്തി കച്ചവടം നടത്തിയതിനാണ് കേസെടുത്തത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമീപം കച്ചവടം നടത്തുന്ന ബിഹാർ സ്വദേശിയായ 23കാരൻ പങ്കജ് കുമാറാണ് കേസിലെ പ്രതി. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന നടപ്പാതയിൽ തടസം സൃഷ്ടിച്ച് കച്ചവടം നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

പുതിയ നിയമം ഇന്നുമുതൽ നടപ്പാക്കുന്നതിന് മുന്നോടിയായി തെരുവുകളിലും പോലീസ് സ്റ്റേഷനുകളിലും ജനം കൂടാനിടയുള്ള ഇടങ്ങളിലും നിയമം അറിയിച്ച് പോസ്‌റ്ററുകൾ പതിച്ചിരുന്നു. രണ്ടാം മോദി സർക്കാരാണ് പുതിയ നിയമങ്ങൾ പാസാക്കിയത്.

പാർലമെന്ററി സമിതിയുടെ ശുപാർശകൾ പരിഗണിച്ച്, മാറ്റത്തോടെയുള്ള ബില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023 ഡിസംബർ 12നാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.സാമൂഹിക യാഥാർത്ഥ്യങ്ങളും, മാറുന്ന കാലത്തെ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഭരണഘടന ഉയർത്തിപിടിക്കുന്ന ആശയങ്ങളുടെ പിൻബലത്തിലാണ് നിയമനിർമ്മാണമെന്നും കേന്ദ്രം വ്യക്തമാക്കി.