video
play-sharp-fill

ജോഷിമഠിൽ വീണ്ടും പുതിയ വിള്ളലുകൾ ; ബദ്രിനാഥ് ഹൈവേയിൽ  ജോഷിമഠിനും മാർവാഡിക്കും ഇടയിലാണ് വിള്ളലുകൾ കണ്ടെത്തിയത്; പത്ത് കിലോമീറ്റർ ദൂരത്തിൽ പലയിടത്തായി വിള്ളൽ വീണതായി നാട്ടുകാർ

ജോഷിമഠിൽ വീണ്ടും പുതിയ വിള്ളലുകൾ ; ബദ്രിനാഥ് ഹൈവേയിൽ ജോഷിമഠിനും മാർവാഡിക്കും ഇടയിലാണ് വിള്ളലുകൾ കണ്ടെത്തിയത്; പത്ത് കിലോമീറ്റർ ദൂരത്തിൽ പലയിടത്തായി വിള്ളൽ വീണതായി നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

ജോഷിമഠ്: ജോഷിമഠിൽ വീണ്ടും പുതിയ വിള്ളലുകൾ കണ്ടെത്തി. ബദ്രിനാഥ് ഹൈവേയിൽ ജോഷിമഠിനും മാർവാഡിക്കും ഇടയിലാണ് വിള്ളലുകൾ കണ്ടെത്തിയത്.

ചാർധാം യാത്ര തുടങ്ങാനിരിക്കെ വിള്ളലുകൾ കണ്ടെത്തിയത് ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വിള്ളലുകൾ വീണ്ടും വരാനുള്ള കാരണം പരിശോധിക്കണമെന്ന് ആവശ്യം ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് പത്ത് കിലോമീറ്റർ ദൂരത്തിൽ പലയിടത്തായി വിള്ളൽ വീണതായിട്ടാണ് നാട്ടുകാർ പറയുന്നത്.

പഴയ വിള്ളലുകൾ കൂടുതൽ വികസിച്ചു വരുന്നുണ്ട്. അതിന് പുറമേയാണ് പുതിയ വിള്ളലുകൾ രൂപപ്പെടുന്നതെന്ന്- ജോഷിമഠ് ബച്ചാവോ സംഘര്‍ഷ് സമിതിയുടെ നേതാവ് സജ്ഞയ് ഉണ്യാൽ പറയുന്നു.