പുതിയ വസ്ത്രങ്ങള്‍ വാങ്ങി നേരിട്ട് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ കാത്തിരിക്കുന്നത് വൻ ആരോഗ്യപ്രശ്നങ്ങള്‍; വിദഗ്ധർ പറയുന്നത് ഇങ്ങനെ…!

Spread the love

കോട്ടയം: കടയില്‍ നിന്ന് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങിയ ഉടൻ തന്നെ അവ അണിയുക എന്നത് മിക്കവരുടെയും ശീലമാണ്.

video
play-sharp-fill

എന്നാല്‍ പുതിയ വസ്ത്രങ്ങള്‍ കഴുകാതെ നേരിട്ട് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

ഫാക്ടറികളിലെ നിർമ്മാണ ഘട്ടം മുതല്‍ ഷോറൂമുകളിലെ ഷെല്‍ഫുകളില്‍ എത്തുന്നതുവരെ വിവിധ മെഷീനുകളിലൂടെയും ഒട്ടനവധി ആളുകളുടെ കൈകളിലൂടെയും കടന്നുപോകുന്ന തുണിത്തരങ്ങളില്‍ രാസവസ്തുക്കളും അദൃശ്യമായ രോഗാണുക്കളും പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുണികള്‍ക്ക് ആകർഷകമായ നിറം നല്‍കാനും ചുളിവുകള്‍ വീഴാതിരിക്കാനും ഉല്‍പ്പാദന വേളയില്‍ ‘ഫോർമാല്‍ഡിഹൈഡ്’ പോലുള്ള കടുത്ത രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരം രാസപദാർത്ഥങ്ങള്‍ അടങ്ങിയ തുണി നേരിട്ട് ചർമ്മവുമായി സ്പർശിക്കുമ്പോള്‍ അലർജി, ചൊറിച്ചില്‍, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് കാരണമാകും.

നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിൻ പുറത്തുവിട്ട പഠനമനുസരിച്ച്‌, പുതിയ വസ്ത്രങ്ങളില്‍ ‘സ്റ്റാഫൈലോകോക്കസ് ഓറിയസ്’ (Staphylococcus aureus) പോലുള്ള അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ അണുബാധകള്‍ക്ക് വഴിയൊരുക്കുന്നു.

ഷോറൂമുകളില്‍ പ്രദർശിപ്പിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പലരും ട്രയല്‍ നോക്കാറുള്ളതിനാല്‍, മറ്റൊരാളുടെ ശരീരത്തില്‍ നിന്നുള്ള വിയർപ്പും രോഗാണുക്കളും വസ്ത്രത്തിലൂടെ പകരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചർമ്മത്തിലെ സുഷിരങ്ങളിലൂടെ ഈ രാസവസ്തുക്കളും ബാക്ടീരിയകളും ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് ദീർഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യും.

അതിനാല്‍, പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ അവ സോപ്പോ അണുനാശിനിയോ ഉപയോഗിച്ച്‌ വൃത്തിയായി കഴുകി ഉണക്കിയ ശേഷം മാത്രം ധരിക്കാൻ ശ്രദ്ധിക്കണം.

കുട്ടികള്‍ക്കായി വാങ്ങുന്ന വസ്ത്രങ്ങളുടെ കാര്യത്തില്‍ ഈ മുൻകരുതല്‍ അതീവ പ്രാധാന്യമർഹിക്കുന്നു. അവരുടെ ചർമ്മം മുതിർന്നവരുടേതിനേക്കാള്‍ സെൻസിറ്റീവ് ആയതിനാല്‍ അണുബാധകള്‍ വേഗത്തില്‍ ബാധിക്കാൻ സാധ്യതയുണ്ട്. വസ്ത്രത്തിന്റെ പുതുമ നിലനിർത്തുന്നതിനേക്കാള്‍ പ്രധാനം ശരീരത്തിന്റെ ആരോഗ്യമാണെന്ന് നാം തിരിച്ചറിയണം.