ഇനി വെറും മന്ത്രിയല്ല! ബഹുമാനം വേണം ; സർ‌ക്കാർ ഓഫിസുകളിലെ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് സൂചിപ്പിക്കണമെന്ന് മാർഗ്ഗനിർദ്ദേശം പുറത്തിറക്കി

Spread the love

തിരുവന്തതപുരം:  സർ‌ക്കാർ ഓഫിസുകളിലെ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ. പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നല്‍കുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നല്‍കുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത് .

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നല്‍കുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫിസുകളില്‍ പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കാറുണ്ട്. അതിനുശേഷം നിവേദകർക്കു നല്‍കുന്ന മറുപടി കത്തില്‍ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് നിർദേശം.

ഔദ്യോഗിക യോഗങ്ങളില്‍ ഇത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചില കത്തിടപാടുകളില്‍ ഇങ്ങനെ സൂചിപ്പിക്കാറില്ലായിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലര്‍ പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group