play-sharp-fill
നിര്‍മാതാവ് മുതല്‍ പോസ്റ്റര്‍ പതിപ്പിക്കുന്നവര്‍ വരെ ഫിലിംമേക്കേഴ്സ് ; പുരോഗമന ആശയത്തില്‍ ഊന്നിയ സംഘടന എന്നതാണ് ആശയം ; സിനിമയില്‍ പുതിയ സിനിമാ സംഘടന വരുമെന്ന് സ്ഥിരീകരിച്ച് സംവിധായകന്‍ ആഷിഖ് അബു

നിര്‍മാതാവ് മുതല്‍ പോസ്റ്റര്‍ പതിപ്പിക്കുന്നവര്‍ വരെ ഫിലിംമേക്കേഴ്സ് ; പുരോഗമന ആശയത്തില്‍ ഊന്നിയ സംഘടന എന്നതാണ് ആശയം ; സിനിമയില്‍ പുതിയ സിനിമാ സംഘടന വരുമെന്ന് സ്ഥിരീകരിച്ച് സംവിധായകന്‍ ആഷിഖ് അബു

സ്വന്തം ലേഖകൻ

കൊച്ചി: സിനിമയില്‍ പുതിയ സിനിമാ സംഘടന വരുമെന്ന് സ്ഥിരീകരിച്ച് സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പടെയുള്ളവര്‍. സിനിമയിലെ എല്ലാ മേഖലയില്‍ ഉള്ളവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുരോഗമന ആശയത്തില്‍ ഊന്നിയ സംഘടന എന്നതാണ് ആശയം. പുതിയ സംഘടനയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നിലപാടില്‍ വ്യക്തത വരുത്തിക്കൊണ്ട് സംവിധായകന്‍ ആഷിഖ് അബു, രാജീവ് രവി, കമല്‍ കെഎം, അജയന്‍ അടാട്ട് എന്നിവര്‍ ചേര്‍ന്ന് പത്രക്കുറിപ്പ് പുറത്തിറക്കിയത്.


പൊതുവായ ആശയ രൂപീകരണത്തിന് കൈമാറിയ കത്ത് അനൗദ്യോഗികമായി ചോര്‍ന്നതാണെന്നും പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ പങ്കെടുത്ത ആളുകളുടെ പേരുകള്‍ ആ കത്തില്‍ ഉണ്ടായിരുന്നത് കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു. ഇതുവരെ രൂപീകരിക്കാത്ത ‘സംഘടനയില്‍’ ‘ഭാരവാഹികള്‍’ എന്ന പേരില്‍ കത്തില്‍ പേരുണ്ടായവരുടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ വരികയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക വിശദീകരണം നല്‍കുന്നത് എന്നാണ് കുറിപ്പില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍മാതാവ് മുതല്‍ പോസ്റ്റര്‍ പതിപ്പിക്കുന്നവര്‍ വരെ ഫിലിംമേക്കേഴ്സ് ആണെന്നതാണ് കാഴ്ചപ്പാടെയാണ്. പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേര്‍സ് അസോസിയേഷന്‍ എന്നത് താല്‍ക്കാലികമായി നല്‍കിയ പേരാണ്. സംഘടന ഔദ്യോഗികമായി നിലവില്‍ വന്നതിനു ശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കില്‍ സ്വീകരിക്കും. സിനിമയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഭരണ സമിതിയില്‍ പ്രാതിനിധ്യം ഉണ്ടാകും. സംഘടന നിലവില്‍ വന്നതിന് ശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവര്‍ത്തിക്കും. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂര്‍ണരൂപം പ്രാപിക്കും.- കുറിപ്പില്‍ പറയുന്നു.

ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോന്‍, ബിനീഷ് ചന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിക്കും എന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. അതിനു പിന്നാലെ വാര്‍ത്ത തള്ളിക്കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തി. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനില്‍ ഇല്ലെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്.