കോട്ടയം പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ബ്ലോക്ക് ഒരുങ്ങുന്നു; കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു

Spread the love

കോട്ടയം: പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പാറമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.

video
play-sharp-fill

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. 2000 ചതുരശ്ര അടിയിൽ ഒരു നില കെട്ടിടമായാണ് നിർമ്മിക്കുന്നത്.

ലാബ്, ഫാർമസി, കാത്തിരിപ്പ് സ്ഥലം, ഓഫീസ്, നഴ്‌സുമാരുടെ മുറി, കുത്തിവെയ്പ്പിനുള്ള മുറി, ഡ്രസ്സിങ്ങിനുള്ള മുറി, ഒബ്‌സെർവഷൻ മുറി, മൂന്ന് കൺസൾട്ടിങ് മുറികൾ എന്നീ സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുങ്ങുന്നത്. ഒരു വർഷം കൊണ്ട് കെട്ടിട നിർമ്മാണം പൂർത്തീകരിക്കുകയാണു ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി അധ്യക്ഷത വഹിച്ചു. വിജയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലിബി ജോസ് ഫിലിപ്പ്, മിഥുൻ ജി. തോമസ്, ജെസ്സി ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാലി മാത്യു, സുരേഷ് ബാബു, സാറാമ്മ തോമസ്, ഷൈനി വർക്കി, കുര്യൻ വർക്കി, സിസി ബോബി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീലേഖ, ജില്ല മെഡിക്കൽ ഓഫീസ് പ്രതിനിധി ഡോ. മാർട്ടിൻ, ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികളായ പത്മകുമാർ, ചീനിക്കുഴി രാധാകൃഷ്ണൻ, പോൾസൺ പീറ്റർ, മെഡിക്കൽ ഓഫീസർ ജി. രശ്മി, ഡോ. വിനു പ്രസാദ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.