
കോട്ടയം: ബ്രേക്ക്ഫാസ്റ്റ് സിംപിളും രുചികരവുമാക്കാൻ ഒരു തവ പിടി ഇങ്ങനെ തയ്യാറാക്കി നോക്കൂ, പ്രത്യേകം കറി ഇല്ലാതെ തന്നെ ഇത് കഴിക്കാം.
ചേരുവകള്‍
അരിപ്പൊടി- 2 കപ്പ്
ഉപ്പ്-1/2 ടീസ്പൂണ്‍
ചൂട് വെള്ളം- ആവശ്യത്തിന്
വെളിച്ചെണ്ണ- 2 ടേബിള്‍സ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുളളി പേസ്റ്റ്- 1 ടേബിള്‍സ്പൂണ്‍
സവാള- 3
പച്ചമുളക്- 3
കറിവേപ്പില– ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി-1/4 ടീസ്പൂണ്‍
മുളകുപൊടി- 1 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി- 1 ടീസ്പൂണ്‍
പെരുംജീരകം പൊടി- 1 ടീസ്പൂണ്‍
ഉപ്പ്- 1/2 ടീസ്പൂണ്‍
തക്കാളി- 1
മല്ലിയില- ആവശ്യത്തിന്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ രണ്ട് കപ്പ് അരിപ്പൊടിയെടുക്കാം.
അതിലേയ്ക്ക് അര ടീസ്പൂണ്‍ ഉപ്പ് ചേർക്കാം. ഇതിലേയ്ക്ക് അല്പം വീതം ചൂടുവെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം.
ഇത് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ശേഷം 10 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കാം.
ഇതേ സമയം ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കാം.
അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ഒപ്പം സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റാം.
സവാളയുടെ നിറം മാറി വരുമ്പോള്‍ പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില ഇവ കൂടി ചേർത്തു വേവിക്കാം.
കാല് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ പെരുംജീരകം പൊടി, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
മസാലയും പച്ചമണം മാറി വരുമ്പോള്‍ തക്കാളി കഷ്ണങ്ങള്‍ ചേർത്തു വഴറ്റാം. ഇതിലേയ്ക്ക് ആവിയില്‍ വേവിച്ചെടുത്ത പിടി ചേർത്തിളക്കി യോജിപ്പിക്കാം. മുകളില്‍ കുറച്ച് മല്ലിയില ചേർത്തിളക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ.



