ദോശയും ഇഡ്ഡലിയും പുട്ടും അപ്പവുമൊക്കെ കഴിച്ചു മടുത്തോ? ആവിയില്‍ വേവിച്ചെടുക്കാവുന്ന ഈ വെറൈറ്റി പലഹാരം ഒന്ന് പരീക്ഷിച്ച് നോക്കൂ? റെസിപ്പി ഇതാ

Spread the love

കോട്ടയം: ദോശയും ഇഡ്ഡലിയും പുട്ടും അപ്പവുമൊക്കെ കഴിച്ചു മടുത്തവർക്ക് ഇനി അടിപൊളി വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് തയാറാക്കാം.

video
play-sharp-fill

ആവിയില്‍ വേവിച്ചെടുക്കാവുന്ന രുചിയൂറും പലഹാരം. നിറം കൊണ്ടും സ്വാദുകൊണ്ടും ആർക്കും ഇഷ്ടമാകും ഈ വിഭവം. മാവ് കുഴക്കാതെ തന്നെ വളരെ എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാൻ പറ്റും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത, വേറെ കറിയൊന്നും ഇതിന് ആവശ്യമില്ല. എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിപ്പൊടി – ഒരു കപ്പ്
വെള്ളം – രണ്ട് കപ്പ്
ഉപ്പ് – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് – അര ടീസ്പൂണ്‍
കടലപ്പരിപ്പ് – അര ടീസ്പൂണ്‍
ജീരകം – അര ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചെറുതായിട്ട് അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍
ചതച്ച മുളക് പൊടി – കാല്‍ടീസ്പൂണ്‍
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വെളുത്ത എള്ള് -ഒരു ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് – കാല്‍ കപ്പ്

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു കപ്പ് അരിപ്പൊടിയും രണ്ട് കപ്പ് വെള്ളവും അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും അര ടീസ്പൂണ്‍ ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. ശേഷം ഇത് അടുപ്പില്‍ വച്ച്‌ കുറുക്കിയെടുക്കാം. ഏതാണ്ട് ചപ്പാത്തി മാവിന്റെ പാകത്തില്‍ ഇത് വലിയ ഒരു ഉണ്ടയായി വരും. ആ രീതിയില്‍ വരുമ്പോള്‍ നമ്മള്‍ക്ക് ഫ്ലെയിം ഓഫ് ചെയ്യാം. ഇത് ചൂടാറാൻ ആയിട്ട് മാറ്റിവയ്ക്കാം. ചെറുതായി ചൂടാറി വരുമ്പോള്‍ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് ഇഷ്ടമുള്ള ഷേപ്പില്‍ 10 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കാം. ശേഷം മറ്റൊരു പാൻ അടുപ്പില്‍ വച്ച്‌ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുകിട്ട് പൊട്ടി വരുമ്പോള്‍ നമ്മള്‍ അരിഞ്ഞുവെച്ച ഇഞ്ചിയും, പച്ചമുളകും ചേർത്ത് വഴറ്റുക ശേഷം കടലപ്പരിപ്പും, ഉഴുന്നുപരിപ്പും, എള്ളും, ജീരകവും, ചതച്ച മുളകു പൊടിയും, മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും, മല്ലിയിലയും ചേർത്ത് വഴറ്റി നമ്മള്‍ വേവിച്ചുവച്ച കുഞ്ഞി പത്തിരികള്‍ കൂടി ഇട്ടു കൊടുക്കാം എല്ലാം കൂടി നന്നായി ഇളക്കിയെടുക്കുക. സ്വാദിഷ്ടമായ ബ്രേക്ക്ഫാസ്റ്റ് റെഡി വേറെ കറിയൊന്നും ഇല്ലാതെ കഴിക്കാൻ തന്നെ ഇത് വളരെ നല്ലതാണ്.