കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം ; ഇവരുടെ മറ്റൊരു കുഞ്ഞ് നേരത്തെ സമാന രീതിയിൽ മരിച്ചിരുന്നു

Spread the love

കോഴിക്കോട് : കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.

video
play-sharp-fill

പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരിച്ച കുട്ടി രണ്ടാഴ്ച്ച മുൻമ്പ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു.

പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇവരുടെ മറ്റൊരു കുഞ്ഞ് നേരത്തെ ഇതേ രീതിയിൽ മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു കുഞ്ഞ് മുമ്പ് മുലപാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. ആദ്യ കുട്ടി മരിച്ചത് 2023ലായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.