
അട്ടപ്പാടിയിൽ വീണ്ടും നവജാതശിശുവിന്റെ മരണം; റിപ്പോർട്ട് ചെയ്തത് ഈ വർഷത്ത മൂന്നാമത്തെ ശിശുമരണം
സ്വന്തം ലേഖകൻ
പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാതശിശുവിന്റെ മരണം. ഷോളയൂർ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കൂഞ്ഞിന് നാല് ദിവസം പ്രായമുണ്ടായിരുന്നുള്ളു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ച് ശനിയാഴ്ച വൈകീട്ടായിരുന്നു മരണം.
കുഞ്ഞിൻ്റെ തൂക്കം 870 ഗ്രാം മാത്രമായിരുന്നു. അമ്മ സുധ അരിവാൾ രോഗിയാണ്. അട്ടപ്പാടിയിൽ ഈ വർഷത്തെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0