
നവജാത ശിശുവിനെ കൊന്ന് വീടിന് മുന്നിൽ കുഴിച്ചുമൂടിയ നിലയിൽ ; കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെടുമങ്ങാട് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് വീടിന് പിന്നിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിജി (29) ആണ് കുഞ്ഞിന്റെ അമ്മയെന്നാണ് സംശയിക്കുന്നത്.
ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന യുവതി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. എന്നാൽ മൂവരെയും ഇന്ന് പുലർച്ചെ മുതൽ കാണാനില്ല. പരിസരവാസികളാണ് വീടിന് പിന്നിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ വിവരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിജി നേരത്തെ ഗർഭിണിയാണെന്ന് അയൽവാസികൾക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. എന്നാൽ യുവതി ഇക്കാര്യം സമ്മതിച്ചിരുന്നില്ല.
സംഭവത്തെ തുടർന്ന് വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ മുതൽ കാണാതായ മൂവരെയും ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങി.