തിരുവനന്തപുരം : കഴക്കൂട്ടത്ത് അവിവാഹിതയായ 18 കാരി പ്രസവിച്ചു. കുഞ്ഞ് മരിച്ചു. കർണ്ണാടക സ്വദേശിനിയായ 18 കാരിയാണ് ഇന്നലെ താമസ സ്ഥലത്ത് പ്രസവിച്ചത്.
കഴക്കൂട്ടത്തെ ബ്യൂട്ടിപാർലർ ജീവനക്കാരിയാണ് യുവതി. അടുത്തിടെയാണ് ഇവർ കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ ജോലിയ്ക്ക് നില്‍ക്കാതെ ഇവർ താമസ സ്ഥലത്തേയ്ക്ക് മടങ്ങിയിരുന്നു.
വൈകുന്നേരം സഹപ്രവർത്തകർ റൂമിലെത്തിയപ്പോള്‍ പ്രസവം കഴിഞ്ഞ് രക്തത്തില്‍ കുളിച്ച് കിടന്ന യുവതിയെയാണ് കണ്ടത്. ഉടൻ തന്നെ അമ്മയേയും കുഞ്ഞിനേയും എസ് എ ടി ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. കഴക്കൂട്ടം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group