പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ; മൃതദേഹം കണ്ടെത്തിയത് പുലർച്ചെ മീൻ പിടിക്കാൻ പോയവർ; സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 1.30 ഓടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.

പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി.

പിന്നീട് പുഴയിൽ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.