ഇന്ത്യൻ ടൂവീലർ വിപണിയിലെ പുത്തൻ താരങ്ങൾ, ഈ അഞ്ച് ബൈക്കുകളും സ്‍കൂട്ടറുകളും ഈ മാസം എത്തും

Spread the love

ഡൽഹി:  മാസം ഇന്ത്യൻ ഇരുചക്ര വാഹന വിപണി നിരവധി പുതിയ ലോഞ്ചുകൾ നടക്കാൻ പോകുകയാണ്. നിങ്ങൾ സ്‌പോർടി ബൈക്കുകളുടെ ആരാധകനായാലും ദൈനംദിന യാത്രക്കാർക്കായി മോട്ടോർ സൈക്കിളുകൾ തിരയുന്ന ആളായാലും ഇലക്ട്രിക് സെഗ്‌മെന്റിൽ പുതിയ എന്തെങ്കിലും മോഡൽ ആഗ്രഹിക്കുന്ന ആളായാലും ഓരോ വിഭാഗത്തിനും ഒരു വലിയ ലോഞ്ച് ലൈനപ്പ് തയ്യാറാണ്. ഹോണ്ട, ട്രയംഫ്, ടിവിഎസ് തുടങ്ങിയ വലിയ ബ്രാൻഡുകൾ അവരുടെ ശക്തമായ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പോകുന്നു. 2025 ഓഗസ്റ്റിൽ വരാനിരിക്കുന്ന ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന അഞ്ച് ബൈക്കുകളെയും സ്‌കൂട്ടറുകളെയും കുറിച്ച് വിശദമായി അറിയാം.

ഹോണ്ട CB125 ഹോർനെറ്റ് , ഷൈൻ 100 DX

ഓഗസ്റ്റിൽ CB125 ഹോർനെറ്റ്, ഷൈൻ 100 DX എന്നീ രണ്ട് പുതിയ മോഡലുകളും ഹോണ്ട പുറത്തിറക്കും. 2025 ഓഗസ്റ്റ് ഒന്നുമുതൽ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചു. യുവ റൈഡർമാർക്കായി സ്പോർട്ടി ലളിതമായ രൂപകൽപ്പനയും പ്രകടനവുമായി ഹോർനെറ്റ് വരുന്നു. അതേസമയം, ഷൈൻ 100 DX ദൈനംദിന റൈഡിംഗിന് ശക്തമായ ഒരു ഓപ്ഷനായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രയംഫ് ത്രക്സ്റ്റൺ 400

ട്രയംഫ് അതിന്റെ സ്റ്റൈലിഷ് കഫേ-റേസർ ത്രക്സ്റ്റൺ 400 പുറത്തിറക്കാൻ ഒരുങ്ങുന്നു. ട്രയംഫ് ത്രക്സ്റ്റൺ 400 2025 ഓഗസ്റ്റ് 6 ന് വിപണിയിൽ പുറത്തിറങ്ങും. 2.6 ലക്ഷം മുതൽ 2.9 ലക്ഷം രൂപ വരെ വിലയിൽ ഈ ബൈക്ക് പുറത്തിറങ്ങും.

ടിവിഎസ് അപ്പാഷെ ആർടിഎക്സ് 300

ടിവിഎസ് തങ്ങളുടെ ആദ്യ അഡ്വഞ്ചർ ബൈക്കായ ആർടിഎക്സ് 300 പുറത്തിറക്കാൻ പോകുന്നു. 35 ബിഎച്ച്പി പവറും 28.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ആർടി-എക്സ്ഡി4 എഞ്ചിനാണ് ഇതിലുള്ളത്. ഈ ബൈക്കിന്റെ ഏകദേശ വില 2.50 ലക്ഷം രൂപ ആയിരിക്കും.

ഒബെൻ ഇലക്ട്രിക്

ഒബെൻ ഇലക്ട്രിക് അവരുടെ അടുത്ത തലമുറ റോർ ഇസെഡ് ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാൻ പോകുന്നു. ഈ ഇ-ബൈക്ക് 2025 ഓഗസ്റ്റ് അഞ്ചിന് വിപണിയിൽ ലോഞ്ച് ചെയ്യും. ഓഗസ്റ്റ് 15 മുതൽ ഈ ബൈക്കിന്‍റെ ഡെലിവറി ആരംഭിക്കും. ഈ മോഡലിന് 1.10 മുതൽ 1.50 ലക്ഷം രൂപ വരെ വിലയുണ്ട്.