ബാങ്ക് ഇടപാടുകാർ ശ്രദ്ധിക്കുക…! സംസ്ഥാനത്തെ ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തിൽ സമയക്രമീകരണം ; അറിയാം പുതിയ സമയക്രമീകരണം തേർഡ് ഐ ന്യൂസ് ലൈവിലൂടെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊറോണ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ സമയക്രമീകരണം ഏർപ്പെടുത്തുന്നു.
കൊവിഡിന് പുറമെ ഓണക്കാലത്ത് തിരക്ക് വർധിക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പരിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ സമയം ക്രമീകരിക്കാൻ തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമയ ക്രമീകരണം നിയന്ത്രണം ഇങ്ങനെ
0,1,2,3 എന്നീ അക്കങ്ങളിൽ അക്കൗണ്ടുകൾ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ 12 മണിവരെയാണ് സന്ദർശന സമയം.
4,5,6,7 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുള്ളവർക്ക് 12 മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദർശന സമയം
8,9 എന്നീ അക്കങ്ങളിൽ അക്കൗണ്ട് അവസാനിക്കുന്നവർക്ക് 2.30 മുതൽ വൈകിട്ട് നാലുമണി വരെ ബാങ്കുകളിൽ എത്താം.
ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. സെപ്റ്റംബർ 9 ഇതേ രീതിയിൽ തുടരാനാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനം. അതേസമയം വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ലായിരിക്കും.