
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി എമ്പുരാൻ ടീം എത്തിയിരിക്കുകയാണ്. നടനും ചിത്രത്തിന്റെ സംവിധായകനുമായ പൃഥ്വിരാജ് സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ വിവരം പങ്കുവെച്ചത്.
നിർമാതാവ് ആന്റണി പെരുമ്പാവൂരും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.ടീം L2E ( ലൂസിഫർ 2) എന്ന് കുറിച്ച് കൊണ്ടാണ് മോഹൻലാലിനോടൊപ്പമുള്ള ചിത്രം പൃഥ്വിരാജ് ചിത്രം പങ്കുവെച്ചത്. ലാലേട്ടനോടൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരും നടനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ മുരളി ഗോപിയും ചിത്രത്തിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിനെ കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവെച്ചിട്ടുണ്ട്. ആഗസ്റ്റ് 17 ന് വൈകുന്നേരം 4 മണിക്ക് ആശിര്‍വാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കാത്തിരിക്കാനും ആന്റണി പെരുമ്പാവൂർ അറിയിച്ചിട്ടുണ്ട്.
എമ്പുരാൻ ടീമിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.



