
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. 1200 കോടി രൂപ ചെലവിലാണ് പാര്‍ലമെന്റ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്.
രാവിലെ ഏഴരയ്ക്ക് ആരംഭിച്ച ചടങ്ങ് ഒൻപത് വരെ നീളും. 12 നാണ് ഉദ്ഘാടനം നടക്കുക. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും. ഉദ്ഘാടത്തിന് മുന്നോടിയായി സ്വര്‍ണ ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്. തമിഴ്നാട്ടിലെ പൂജാരിമാരുടെ സംഘമാണ് ചെങ്കോല്‍ കൈമാറിയത്. ലോക്‌സഭയില്‍ സ്ഥാപിക്കുന്ന ചെങ്കോല്‍ നിര്‍മിച്ച വുമ്മിടി കുടുംബത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ പ്രധാനമന്ത്രി ആദരിക്കും.ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ചടങ്ങില്‍ പങ്കെടുക്കും. എംപിമാര്‍, മുൻ പാര്‍ലമെന്റ് സ്പീക്കര്‍മാര്‍, മുഖ്യമന്ത്രിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ക്ക് ക്ഷണമുണ്ട്. അതേസമയം, കോണ്‍ഗ്രസ് ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും.
പാര്‍ലമെന്റിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ മോദിക്ക് പകരം മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കേണ്ടതായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം