സിനിമ പ്രേമികൾക്ക് നെറ്റ്ഫ്ലിക്സിന്റെ പണി: വിൻഡോസിൽ നെറ്റ്ഫ്ലിക്സ് ഡൗൺലോഡ് ഒഴിവാക്കുമെന്ന് റിപ്പോർട്ട്

Spread the love

 

തിരുവനന്തപുരം: സിനിമ ടി വി ആരാധകർക്ക് തിരിച്ചടി. ഇനി മുതൽ  നെറ്റ്ഫ്ലിക്സിൽ  വീഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. വിൻഡോസ് ആപ്പിലെ സ്ട്രീമിങ് മെച്ചപ്പെടുത്തുക പോലുള്ള കാര്യങ്ങളും തത്സമയ ഇവന്റ് കാണുന്നതിനുള്ളസംവിധാനവും ഏർപ്പെടുത്തുമെങ്കിലും താമസിയാതെ ഡൗൺലോഡ് ഫീച്ചർ ഒഴിവാക്കിയേക്കും.

 

Windows 10, Windows 11 2 നെറ്റ്ഫ്ലിക്സ് ആപ്പിൻ്റെ നിലവിലെ പതിപ്പ് ഉപയോക്താക്കളെ ഷോകൾ 1080p (FullHD) വരെ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. ടിവി ഷോകളും സിനിമകളും ഓഫ് ലൈൻ ആയി  കാണുന്നതിനായുള്ള ഡൗൺലോഡുകൾ ഉടൻ തന്നെ മൊബൈലിലേക്കും ടാബ്‌ലെറ്റുകളിലേക്കും പരിമിതപ്പെടുത്തുമെന്നാണ് സൂചന.

 

സ്റ്റാൻഡേർഡ് പ്ലാനുകളേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് പ്ലാറ്റ്ഫോമിൽ ഉള്ളടക്കം കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പരസ്യം വരുന്ന ആപ്പായിരിക്കും വിൻഡോസിനായി ലഭ്യമാകുക. പക്ഷേ ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡൗൺലോഡ് ഫീച്ചർ ഒഴിവാക്കുന്നത് അത്ര ഉപയോഗപ്രദമാവില്ലെന്നാണ് ഉപയോക്താക്കൾ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group