ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇനി സൈനിക നീക്കം നടത്തില്ല; ട്രംപിന് ഉറപ്പുനല്‍കി നെതന്യാഹു

Spread the love

ജറുസലേം: ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇനി സൈനിക നീക്കം നടത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യത്തില്‍ അദ്ദേഹം ഉറപ്പുനല്‍കി.

video
play-sharp-fill

എന്നാല്‍, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന് ഇസ്രായേല്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ബ്രിട്ടൻ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളുടെ പിന്തുണയും ഈ നീക്കത്തിന് ലഭിച്ചതായാണ് സൂചന.

അതേസമയം, ഇസ്രായേലിലെ ഹൈഫ ഓയില്‍ റിഫൈനറിക്ക് നേരെയുള്ള ആക്രമണവും അമേരിക്കൻ പോർവിമാനം വെടിവെച്ചിട്ടതും തങ്ങളുടെ വലിയ സൈനിക വിജയമാണെന്ന് ഇറാൻ അവകാശപ്പെട്ടു. നിലവില്‍ ആഗോള വിപണിയില്‍ ഊർജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group