
സ്വന്തം ലേഖിക
കൊച്ചി: ബാബു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്‍ച്ചപ്പെട്ടി.
കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്‍റെ ട്രെയിലറും ഗാനവും സോഷ്യല്‍ മീഡിയയില്‍ വിവാദമുണ്ടാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോള്‍ ചിത്രത്തിനെതിരെ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുകയാണ് എന്ന ആരോപണമാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിന്‍റെ റിലീസ് രണ്ട് തവണ മാറ്റിവയ്ക്കേണ്ടി വന്നു.
തീയറ്റര്‍ നല്‍കാതെ ചിത്രത്തെ വിലക്കാനാണ് നീക്കം എന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ബാബു ജോസഫ് പറഞ്ഞത്.
ക്രൈസ്തവ സഭക്കെതിരെയാണ് ഈ ചിത്രം എന്നതരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ചിത്രത്തിനെതിരെ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരണം നടത്തുന്നുണ്ട്. ജൂലൈ 14ന് റിലീസ് നടത്താനാണ് ഉദ്ദേശിച്ചത്.
എന്നാല്‍ തീയറ്റര്‍ കിട്ടിയില്ല. ജൂലൈ 28നും ഇതേ അനുഭവമുണ്ടായി. ഇതോടെയാണ് പിന്നില്‍ വലിയ കളികള്‍ നടക്കുന്നതായി മനസിലായത്.