നേപ്പാളില്‍ വന്‍ഭൂചലനം, 7.1 തീവ്രത; ഉത്തരേന്ത്യയിലും വിവിധ സ്ഥലങ്ങളിൽ പ്രകമ്പനം: നേപ്പാളിലെ ലോബുച്ചെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്: നാശനഷ്ടങ്ങളെകുറിച്ച് വ്യക്തത ഇല്ല.

Spread the love

ഡൽഹി: നേപ്പാളില്‍ വന്‍ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു.

പുലര്‍ച്ചെ നേപ്പാളിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ തിബറ്റന്‍ അതിര്‍ത്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ലോബുച്ചെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

ഇതിന്റെ തുടര്‍ച്ചയായി ഡല്‍ഹി അടക്കമുള്ള ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നേപ്പാളില്‍ നാശനഷ്ടങ്ങള്‍ എന്തെങ്കിലും സംഭവിച്ചോ എന്ന കാര്യം വ്യക്തമായിട്ടില്ല. നേപ്പാളില്‍ ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടാറുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group