നേപ്പാളിലെ ത്രിശൂലി നദിയില്‍ ഇന്ത്യന്‍ നമ്പര്‍ പ്ലേറ്റുള്ള ജീപ്പ് കണ്ടെത്തി; പോലീസിനെ അറിയിച്ചത് നാട്ടുകാര്‍.

Spread the love

സ്വന്തം ലേഖിക 

video
play-sharp-fill

നേപ്പാൾ :നേപ്പാളിലെ ചിത്വാന്‍ ജില്ലയിലെ ത്രിശൂലി നദിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ നമ്പര്‍ പ്ലേറ്റുള്ള വാഹനം കണ്ടെത്തിയതായി പോലീസ് അറിയിച്ചു.മുങ്ങല്‍ വിദഗ്ധരാണ് ജീപ്പ് നദിക്കകത്ത് കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.

വാഹനം നദിയിലേക്ക് മറിഞ്ഞിരിക്കാമെന്ന് സംശയിച്ച്‌ ഇന്ന് രാവിലെ ഇക്ഷ്യകാമന വില്ലേജ് കൗണ്‍സില്‍ 5ലെ നാട്ടുകാര്‍ ഞങ്ങളെ വിളിച്ചിരുന്നുവെന്ന് ജില്ലാ പോലീസ് ഓഫീസ് ചിത്വാന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീറാം ഭണ്ഡാരി പറഞ്ഞു. റോഡില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്നാണ് 85 മീറ്റര്‍ ആഴമുള്ള നദിയിലേക്ക് ജീപ്പ് വീഴാന്‍ കാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളത്തിനടിയിലായ വാഹനത്തിലെ യാത്രക്കാരുടെ അവസ്ഥ ഇതുവരെ അറിവായിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വെള്ളിയാഴ്ച രാത്രി മധ്യപടിഞ്ഞാറന്‍ നേപ്പാളിലെ ഡാങ് ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ പൗരന്മാരടക്കം 12 പേര്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഭാലുബാംഗില്‍ നടന്ന അപകടത്തില്‍ മരിച്ച എട്ട് പേരുടെ തിരിച്ചറിയല്‍ രേഖ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ.