തോക്കും കത്തികളുമായി നേപ്പാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ

Spread the love

കൊച്ചി: കൊച്ചിയില്‍ കൈത്തോക്കുമായി നേപ്പാൾ സ്വദേശികൾ എക്‌സൈസിന്റെ പിടിയിൽ. നേപ്പാള്‍ സ്വദേശികളായ നവരാജ് ഖര്‍ത്തി മഗര്‍, കേശബ് പൂരി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും 23 ലിറ്റര്‍ മദ്യവും അഞ്ച് കത്തികളും കണ്ടെടുത്തു.

video
play-sharp-fill

ഓണക്കാലത്തെ വ്യാപക പരിശോധനക്കിടയിലാണ് വൈറ്റിലയിൽ സംശയാസ്പദമായ നിലയിൽ ഇരുവരെയും പിടികൂടുന്നത്. ബാഗിലാക്കി സൂക്ഷിച്ചിരുന്ന മദ്യം ഇവർ കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്നും 23 ലിറ്റര്‍ മദ്യവും കൈത്തോക്കും കണ്ടെടുത്തു. അഞ്ച് സ്പ്രിംങ്ങ് കത്തികളും 70,000 രൂപയും ഇവരില്‍ നിന്ന് പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു.

മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ കൊച്ചിയില്‍ അനധികൃതമായി താമസിച്ച്‌ വരുകയായിരുന്നു. വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസിന് കൈമാറുമെന്ന് എക്‌സൈസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group