video
play-sharp-fill

അച്ഛനും അമ്മയും കുഞ്ഞനിയനും നഷ്ടപ്പെട്ടതറിയാതെ പ്രതീക്ഷയോടെ മാധവ്

അച്ഛനും അമ്മയും കുഞ്ഞനിയനും നഷ്ടപ്പെട്ടതറിയാതെ പ്രതീക്ഷയോടെ മാധവ്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നേപ്പാളിൽ എട്ട് പേർ മരണപ്പെട്ടതിന്റെ നടുക്കത്തിൽ രാജ്യവും ബന്ധുക്കളും നാട്ടുകാരും നടുങ്ങിനിൽക്കുമ്പോൾ മാതാപിതാക്കളും കുഞ്ഞനിയനും അകന്നത് ഇതുവരെ മാധവ് അറിഞ്ഞിട്ടില്ല. നേപ്പാൾ സന്ദർശനത്തിനിടെ മരിച്ച രഞ്ജിത്കുമാറിന്റെ മൂത്തമകനാണ് ഈ രണ്ടാം ക്ലാസുകാരൻ. മാധവ് രക്ഷപ്പെട്ടതറിഞ്ഞു മലയാളി അസോസിയേഷൻ ഭാരവാഹി കൈലാസനാഥന്റെ ഫോണിൽ രഞ്ജിത്തിന്റെ ഡൽഹിയിലുള്ള ബന്ധു മാധവിനോട് സംസാരിച്ചു.

മറ്റു യാത്രികർക്കൊപ്പം അപ്പോൾ കാഠ്മണ്ഡുവിലായിരുന്നു മാധവ്. എന്തു ചെയ്യുകയാണെന്നു ചോദിച്ചപ്പോൾ ഇപ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. ‘ഞാൻ നാളെ എത്തു’മെന്നും നിഷ്‌കളങ്കമായി അവൻ പറഞ്ഞു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതൊന്നുമറിയാതെ, പ്രതീക്ഷയോടെയുള്ള ആ വാക്കുകൾകേട്ട് ഫോണിന്റെ അങ്ങേത്തലയ്ക്കൽ ബന്ധു വിങ്ങിപ്പൊട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദ യാത്രാസംഘത്തിനൊപ്പം കുട്ടി ഒറ്റയ്ക്കായതിനാൽ അവനെ തിരിച്ചു നാട്ടിലെത്തിക്കാനായി രഞ്ജിത്തിന്റെ സുഹൃത്ത് പ്രതാപൻ പിള്ള ചൊവ്വാഴ്ചവൈകുന്നേരം തന്നെ ഡൽഹിക്കു തിരിച്ചു. താനുമായി നല്ല പരിചയമുള്ളതിനാൽ മാധവിനെ ഒപ്പം കൂട്ടാമെന്ന പ്രതീക്ഷയിലാണ് പ്രതാപൻപിള്ള