
ഇടുക്കി : കേരളത്തിലെ വൃക്കരോഗ വിദഗ്ധരുടെ കൂട്ടായ്മയായ നെഫ്രോളജി അസോസിയേഷൻ ഓഫ് കേരളയുടെ 26ാം വാർഷിക കോൺഫറൻസ് 2025 സെപ്റ്റംബർ 26 മുതൽ 28 വരെ തീയതികളിൽ തേക്കടിയിൽ വെച്ച് നടക്കുകയാണ്.
കോൺഫറൻസിൽ കേരളത്തിൽ നിന്നുള്ള ഡോക്ടർമാരെ കൂടാതെ രാജ്യത്തെ പ്രശസ്തരായ ഡോക്ടർമാരും പങ്കെടുക്കും. വൃക്ക രോഗ ചികിത്സയിലെ നൂതന ചികിത്സാരീതികളെക്കുറിച്ചും,വൃക്ക മാറ്റിവയ്ക്കൽ, ഡയാലിസിസ് തുടങ്ങിയ മേഖലയിലെ പുതിയ ആശയങ്ങൾ സംബന്ധിച്ച് 16 പ്രബന്ധങ്ങളും അതിനെ മുൻനിർത്തിയുള്ള ചർച്ചകളും ആണ് കോൺഫറൻസിൽ നടക്കുന്നത്.
കൂടാതെ വൃക്ക രോഗങ്ങളും വൃക്ക രോഗ ചികിത്സാ രീതികളും സംബന്ധിച്ച ഡിബേറ്റുകൾ പോസ്റ്റർ പ്രദർശനം വൃക്ക രോഗ വിഭാഗത്തിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഫറൻസിനോട് അനുബന്ധിച്ച് തേക്കടിയിൽ വ്യാപാരികളുമായി സഹകരിച്ച് ഒരു വൃക്കരോഗ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ബോധവൽക്കരണ ക്യാമ്പിൽ നെഫ്രോളജി അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് ഡോ. എ ജി ജോൺ, സെക്രട്ടറി ഡോ. ബിജു കെ ഗോപിനാഥ് എന്നിവർ പങ്കെടുക്കും. വൃക്കരോഗ വിദഗ്ധരുടെ കോൺഫറൻസ് ആദ്യമായാണ് ഇടുക്കി ജില്ലയിൽ സംഘടിപ്പിച്ചിരിക്കുന്നത്.
കൂടാതെ മരണാന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ന് പ്രസ് ക്ലബ്ബിൽ ഒരു ലോഗോ പ്രകാശനം കൂടി നടത്തി.
കോട്ടയം ജില്ലയിലെ നെഫ്രോളജിസ്റ്റുകളുടെ സംഘടനയായ കോട്ടയം കിഡ്നി ക്ലബ്ബിന്റെ ഭാരവാഹികളും പ്രശസ്ത നെഫ്രോളജിസ്റ്റുകളും ആയ ഡോ.കെ പി ജയകുമാർ, ഡോ. ജി എ സുരേഷ്,ഡോ. സെബാസ്റ്റ്യൻ എബ്രഹാം,ഡോ. മഞ്ജുള രാമചന്ദ്രൻ, ഡോ. സജീവ് കുമാർ കെ എസ്,ഡോ. ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ, ഡോ. അജീഷ് ജോൺ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.