
സ്വന്തം ലേഖകൻ
വയനാട്: ജില്ലയിൽ നേപ്പാൾ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റയിലെ എസ്‌റ്റേറ്റിൽ ജോലി ചെയ്‌ത് വരികയായിരുന്ന ബിമലയാണ് മരിച്ചത്.
എസ്‌റ്റേറ്റിലെ ഷെഡിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലയിൽ അടിയേറ്റ മുറിവുണ്ടെന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാവിലെ എസ്‌റ്റേറ്റില്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡ്ഡില്‍വെച്ചായിരുന്നു കൊലപാതകം. മുറിയിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് യുവാവ് ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു.
ഇവരുടെ മകന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കേരളത്തിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്തതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് സലിവാന്റെ മൊഴി.
രണ്ട് വര്‍ഷമായി വയനാട്ടിലെ വിവിധ എസ്റ്റേറ്റുകളില്‍ ജോലിചെയ്തുവരികയായിരുന്നു ദമ്പതിമാര്‍. രണ്ട് ദിവസം മുമ്പാണ് നിര്‍മല എസ്റ്റേറ്റില്‍ ജോലിക്കെത്തിയത്.



