
ഇന്ത്യയുടെ പലഭാഗങ്ങളും കണ്ട് നേപ്പാളിലേക്ക് ഒരു ട്രെയിൻ യാത്ര. ഐആര്‍സിടിസിയാണ് നേപ്പാളിലേക്ക് ഇത്തരത്തില്‍ കിടിലൻ ഒരു ട്രെയിൻ യാത്ര സംഘടിപ്പിക്കുന്നത്. അയോധ്യ കണ്ട് നേപ്പാളിലേക്ക് കടക്കുന്ന യാത്ര വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ഒന്നായിരിക്കും. 12 രാത്രിയും 13 പകലും നീണ്ടുനില്‍ക്കുന്ന യാത്രയില്‍ നേപ്പാളിനെ ഒരുവിധം മുഴുവനായി കാണാനും ആ രാജ്യത്തിന് മാത്രം നല്കാൻ സാധിക്കുന്ന കാഴ്ചകള്‍ കാണാനും അവസരം ഉണ്ടായിരിക്കും. ചാർട്ടർ കോച്ച് ട്രെയിന്‍ ടൂർ ആയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.
തമിഴ്നാട്ടിലെ രാമേശ്വരം / മണ്ഡപം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. രാമേശ്വരം/ മണ്ഡപം – രാമനാഥപുരം- ചെന്നൈ -അയോധ്യ – പൊഖാറ – മുക്തിനാഥ് – പൊഖാറ – കാഠ്മണ്ഡു – അയോധ്യ – ചെന്നൈ – രാമനാഥപുരം – രാമേശ്വരം/ മണ്ഡപം എന്ന ക്രമത്തിലാവും യാത്ര പോയി വരുന്നത്. മണ്ഡപം, രാമനാഥപുരം, മാനാമധുര ജംഗ്ഷൻ, കാരക്കുടി ജങ്ഷൻ, തിരുച്ചിറപ്പള്ളി ജങ്ഷൻ, തഞ്ചാവൂർ, കുംഭകോണം, മയിലാടുതുറൈ ജങ്ഷൻ, തിരുപ്പാടിരിപ്പുലിയൂർ, വില്ലുപുരം ജങ്ഷൻ, ചെന്നൈ എഗ്മോർ എന്നിവിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഈ യാത്രയില്‍ കയറാനും തിരികെ വരുമ്ബോള്‍ ഇറങ്ങാനം സൗകര്യം ഉണ്ടായിരിക്കും.
ട്രെയിന്‍ കയറി ആദ്യത്തെയും രണ്ടാമത്തെയും ദിവസം മുഴുവനും യാത്രയായിരിക്കും. മൂന്നാമത്തെ ദിവസം അയോധ്യയിലെത്തി അവിടുന്ന് പൊഖാറയിലേക്ക് പോകുന്ന വിധത്തിലാണ് ക്രമീകരണം. രാത്രിയോടെ പൊഖ്റയിലെത്തും. നാലാം ദിവസം മുക്തിനാഥ ക്ഷേത്രത്തില്‍ സായാഹ്ന ദർശനം കഴിഞ്ഞ് അവിടെ തങ്ങും. പിറ്റേന്ന് പൊഖ്റയിലേക്ക് മടങ്ങും. ആറാം ദിവസം ഫെവാ തടാകം, വരാഹി ക്ഷേത്രം, ബിന്ദുവാഷിനി ക്ഷേത്രം, മഹേശ്വർ ഗുഹ, ഡേവിസ് വെള്ളച്ചാട്ടം എന്നിവിടങ്ങള്‍ സന്ദർശിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത ദിവസം കാഠ്മണ്ഡുവിലേക്ക് പോകും. മനകാമന ക്ഷേത്രം സന്ദർശിക്കും. എട്ടാം ദിവസം പശുപതിനാഥ് ക്ഷേത്രം, ജല്‍ നാരായണ്‍ ക്ഷേത്രം എന്നിവ കണ്ട് പിറ്റേന്ന് സുനാലി അതിർത്തിയിലേക്ക് പോകും. പത്താം ദിവസം ബോർഡറില്‍ നിന്ന് അയോധ്യയിലേക്കുള്ള മടക്ക യാത്രയാണ. പിറ്റേന്ന് അയോധ്യയില്‍ എത്തി മജന്മഭൂമി, ഹനുമാൻ മന്ദിർ, സരയു നദി എന്നിവ സന്ദര്‍ശിക്കും. 11-ാം ദിവസം മടക്കയാത്രയാണ്. 12-ാം ദിവസം ഉച്ചയ്ക്ക് 1.40 ന് ട്രെയിൻ ചെന്നൈ എഗ്മോറില്‍ എത്തും. പിറ്റേന്ന് പുലർച്ചെ 2 മണിയോടെയാണ് ട്രെയിൻ രാമേശ്വരത്ത് എത്തുക.
സിംഗിള് ഒക്യുപന്‍സിയില്‍ ചിലവ് 56650 രൂപ, ഡബിള്‍ ഒക്യുപന്‍സിയില്‍ ഒരാള്‍ക്ക് 50310/- രൂപ, ട്രിപ്പിള്‍ ഒക്യുപന്‍സിയില്‍ ഒരാള്‍ക്ക് 49070/- രൂപ എന്നിങ്ങനെയും കുട്ടികള്‍ക്ക് 23110 രൂപ മുതലുമാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കം ബുക്കിങ്ങിനും 044-28363726/27, 8287931964/ 9003140739, 044-25332548, 9003140680 തുടങ്ങിയ നമ്ബറുകളില്‍ ബന്ധപ്പെടാം.