
പാലക്കാട്: നെന്മാറയിൽ യുവാവിന് വെട്ടേറ്റു. പാലക്കാട് നെന്മാറ കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. മദ്യപാനത്തിനിടെയുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഷാജിയുടെ സുഹൃത്താണ് വെട്ടി പരിക്കേൽപ്പിച്ചത്.
ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു തിരുവഴിയിൽ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ ഷാജിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നെന്മാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.