നെന്മാറ ഇരട്ടക്കൊല : പോലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തിൽ 2 പേർ അറസ്റ്റിൽ

Spread the love

പാലക്കാട്: നാടിനെയൊട്ടാകെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ജനകീയ പ്രക്ഷോഭമുണ്ടായതിനെത്തുടർന്ന് സ്റ്റേഷന് മുന്നിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ അറസ്റ്റിൽ.

video
play-sharp-fill

നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയ പോത്തുണ്ടി സ്വദേശികളായ രഞ്ജിത്, ഷിബു എന്നിവരാണ് പിടിയിലായത്. കേസടുത്തിരിക്കുന്നത് ഔദ്യാഗിക കൃത്യനിർവ്വഹണത്തിന് തടസമേർപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു എന്നീ വകുപ്പുകളിലാണ്.

നേരത്തെ കണ്ടാലറിയാവുന്ന 14 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group