
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.
സാക്ഷികൾ കുറുമാറാതിരിക്കാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി സാക്ഷികൾ പറയുന്നു. ആരും കൂറുമാറില്ലെന്നും കേസിനൊപ്പം നിൽക്കുമെന്നും കോടതിയിൽ എത്തിയ സാക്ഷികൾ വ്യക്തമാക്കി.
അതേസമയം, കേസിൽ രണ്ടു സാക്ഷികളെ കൂടി പൊലീസ് കണ്ടെത്തി. ഇതിൽ ദൃക്‌സാക്ഷിയുണ്ടെന്ന സൂചനയുണ്ട്. കൊലപാതകത്തിനു ശേഷം പ്രദേശത്ത് നിന്ന് കാണാതായവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോഴാണ് ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെന്താമര അപായപ്പെടുത്തുമെന്ന് ഭയന്നാണ് പൊലീസിന് ഇവർ മൊഴി നൽകാതിരുന്നതെന്നാണ് വിവരം.