നെന്മാറ ഇരട്ടക്കൊലപാതകം; ‘ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോവുന്നത്’: സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്ന് സുധാകരൻ്റെ മക്കള്‍

Spread the love

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ ഇരട്ടക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. ആദ്യ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി ചെന്താമര.

video
play-sharp-fill

സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൻറെ വിചാരണ നടപടികള്‍ അടുത്തമാസം ആരംഭിക്കും.

അച്ഛൻറേയും മുത്തശ്ശിയുടേയും കൊലപാതകത്തില്‍ പ്രതിക്ക് നല്ല ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരൻറെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും സുധാകരൻ്റെ മക്കള്‍ പറഞ്ഞു.

വളരെ ബുദ്ധിമുട്ടിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് സുധാകരൻ്റേയും ലക്ഷ്മിയുടേയും മക്കള്‍ പറയുന്നു. കുറേ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. ചെന്നിത്തല പണം തന്ന് സഹായിച്ചിരുന്നു. സർക്കാരില്‍ നിന്നുള്ള ധനസഹായത്തെ കുറിച്ച്‌ വാർത്തകളില്‍ മാത്രമാണ് അറിഞ്ഞത്. ഇതുവരേയും യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും മക്കള്‍ പറയുന്നു.

മക്കള്‍ രണ്ടുപേരും തന്റെ കൂടെയാണ് താമസമെന്നും പണം നല്‍കിയില്ലെങ്കിലും കുട്ടികള്‍ക്ക് എന്തെങ്കിലും ഒരു കൈ തൊഴില്‍ സഹായമെങ്കിലും ലഭിച്ചാല്‍ മതിയെന്നും സജിതയുടെ അമ്മയും പ്രതികരിച്ചു.