
തിരുവനന്തപുരം: നേമം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതായാണ് പരാതി. മണ്ഡലം വരണാധികാരിക്ക് ബിജെപിയാണ് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചു. ലെറ്റർപാഡില്‍ നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങള്‍ വിശദീകരിക്കുകയും ഇവ മണ്ഡലത്തിലെ വീടുകളില്‍ വിതരണം ചെയ്യുന്നതായുമാണ് പരാതിയില്‍ പറയുന്നത്.
വികസനത്തുടർച്ചയ്ക്കായി എല്‍ഡിഎഫിനെ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായാണ് വി ശിവൻകുട്ടിയും പ്രവർത്തകരും വോട്ടർമാരെ കാണുന്നത്. യുഡിഎഫ് സ്ഥനാർത്ഥി കെ.എസ്. ശബരിനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തിന്റെ പ്രധാന ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നേമം നിയോജകമണ്ഡലം യുഡിഎഫ് കണ്‍വെൻഷൻ പാപ്പനംകോട് ശ്രീവത്സം ഓഡിറ്റോറിയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോർപ്പറേഷൻ വിജയത്തിനൊപ്പം ബിജെപിയുടെ നിയമസഭാ വിജയവും തിരുവനന്തപുരത്തിന്റെ വികസനം ത്വരിതപ്പെടുത്തുമെന്ന വാഗ്ദാനവുമായാണ് എൻഡിഎ സ്ഥനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.



