
തിരുവനന്തപുരം:പരാജയ ഭീതിയില്‍ സർവ്വ അടവും പുറത്തെടുത്ത് നേമം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാത്ഥി വി. ശിവൻകുട്ടി. നെറ്റിയില്‍ കളഭവും ചാർത്തി കൊണ്ടുളള ശിവൻകുട്ടിയുടെ ‘ന്യൂ ലുക്കാണ്’ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോട് ഏറ്റുമുട്ടാനുള്ള കെല്‍പ്പ് നഷ്ടപ്പെട്ടതോടെയാണ് ശിവൻകുട്ടി വിവിധ അഭ്യസങ്ങള്‍ പയറ്റിനോക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.
‘നെറ്റിയില്‍ ചന്ദനക്കുറി ഒക്കെ ഉണ്ടല്ലോ’, ‘എന്തൊക്കെ കാണണം എന്റെ കാറല്‍ മാക്സ് മുത്തപ്പാ’, ‘ദേ നോക്കിക്കേ അപ്പൂപ്പന്റെ നെറ്റിയില്‍ കുറി’, ‘അയ്യോ നെറ്റിയില്‍ ചന്ദനം നേമത്തിന് പുറത്ത് ള്ളവർ കാണും വേഗം മായ്ച്ചുകളയു’, ‘ന്താ സഗാവേ നെറ്റിയില്‍ ഒരു കളർ…. ഹോളി ആഘോഷിച്ചതാകും ലെ’, ‘അമ്പലം കണ്ടാല്‍ വണങ്ങാത്തവർ നെറ്റിയില്‍ ചന്ദനം ചാർത്തി … എന്റെ ശബരിമല സ്വാമി യേ’, എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ കമൻറുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും പ്രസാദം വാങ്ങുന്ന ശിവൻകുട്ടിയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരുന്നു. പൂജാരിക്ക് ദക്ഷിണ നല്‍കിയാണ് ശിവൻകുട്ടി പ്രസാദം വാങ്ങുന്നത്. ഇലക്ഷൻ അടുത്തപ്പോള്‍ കണ്ട മനോഹരമായ കാഴ്ചകള്‍ എന്നാണ് സൈബർ ഹാൻഡിലുകള്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസുകാരിയുടെ ഉത്തരം എന്ന് പറഞ്ഞ് സിപിഎം അനുകൂല സൈബർ ഹാൻഡിലുകള്‍ പ്രചരിപ്പിച്ച ഫോട്ടോയിലും സോഷ്യല്‍ മീഡിയ സംശയം പ്രകടിപ്പിക്കുന്നുണ്ട്.



