video
play-sharp-fill
നേമത്ത് പുതുപ്പള്ളിക്കാരനെ എത്തിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തിന് ചെക്ക് : തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നു, മറിച്ചുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി

നേമത്ത് പുതുപ്പള്ളിക്കാരനെ എത്തിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തിന് ചെക്ക് : തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നു, മറിച്ചുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ

കോട്ടയം : വിജയ സാധ്യത ഉറപ്പുള്ള മണ്ഡലത്തിൽ നിന്നും നേമത്ത് മത്സരിപ്പിക്കാനുള്ള മുല്ലപ്പള്ളിയുടെ തീരുമാനത്തിന് ചെക്ക് വച്ച് ഉമ്മൻചാണ്ടി.തന്റെ ജീവിതം പുതുപള്ളിയുമായി അലിഞ്ഞുകിടക്കുന്നുവെന്നും മണ്ഡലം വിടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

മറിച്ചുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു.തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് മേൽ കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദമുണ്ടെന്നായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.കോൺഗ്രസ് എ ഗ്രൂപ്പിൽ നിന്നടക്കം ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കണമെന്ന ആവശ്യം ഉള്ളതായി റിപ്പോർട്ടുണ്ടായിരുന്നു.

നേമത്തേക്ക് ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കുന്നത് പരിഗണിച്ചാൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാൻ യുഡിഎഫിനാവുമെന്നായിരുന്നു നേതാക്കളുടെ അത് മറ്റു മണ്ഡലങ്ങളിലും തുണക്കുമെന്നാണ് യു,ഡി.എഫിന്റെ കണക്കുകൂട്ടൽ.

ബി.ജെ.പിയുടെ ഏക സിറ്റിങ് മണ്ഡലമാണ് നേമം. ബി.ജെ.പിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാലാണ് ഇവിടെ നിന്ന് നിയമ സഭയിലെത്തിയത്. അതേസമയം അദ്ദേഹത്തിന് വീണ്ടും ബി.ജെ.പി അവസരം നൽകിയേക്കില്ല. പകരം കുമ്മനം രാജശേഖരനെയാണ് ബി.ജെ.പി പരിഗണിക്കുന്നത്.

തിരുവനന്തപുരത്ത് ജഗതിക്ക് അപ്പുറത്ത് പുതുപ്പള്ളി എന്ന വീട്ടിലാണ് ഉമ്മൻ ചാണ്ടിയുടെ താമസം. ഇത് നേമം മണ്ഡലത്തിലാണ്. ഈ സാഹചര്യത്തിലാണ് നേമത്തേക്ക് ഉമ്മൻ ചാണ്ടിയെ പരിഗണിക്കുന്നത്.

തിരുവനന്തപുരത്ത് മൂന്ന് കോൺഗ്രസ് എംഎൽഎമാരുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലും ആരുമില്ല. തെക്കൻ കേരളത്തിലെ ഈ മൂന്ന് ജില്ലയിലും ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ മത്സര സാന്നിധ്യം ഗുണകരമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

അതേസമയം തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. കോർപ്പറേഷനിൽ ഏറെ സീറ്റു നഷ്ടം ഉണ്ടായി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ പിഴവില്ലാത്ത സ്ഥാനാർത്ഥി നിർണ്ണയമായിരിക്കും തിരുവനന്തപുരത്ത് ഉണ്ടാവുക.