നെൽ വിത്ത് വിതയ്ക്കാൻ ഇനി ആരും പാടത്തിറങ്ങേണ്ട: എല്ലാം ഡ്രോൺ നോക്കിക്കോളും: കോട്ടയം തിരുവാർപ്പിൽ പാടത്ത് വിത്ത് വിതച്ചത് ഡ്രോൺ ഉപയോഗിച്ച് .

Spread the love

തിരുവാർപ്പ് : നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കൃഷി വിഞ്ജാന കേന്ദ്രം കോട്ടയം നടപ്പിലാക്കുന്ന കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പദ്ധതിയുടെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് വിത്ത് വിത തിരുവാർപ്പ് പഞ്ചായത്തിലെ മോർകാട് പാടശേഖരത്തിൽ നടപ്പാക്കി. തിരുവാർപ്പ് പഞ്ചായത്തിന്റെയും കൃഷി ഡിപ്പാർട്ടുമെന്റിന്റെയും സഹകരണത്തോടെയാണ് നൂതന രീതിയിൽ വിത്ത് വിതച്ചത്.

ഒരു ഏക്കറിൽ 30 കിലോഗ്രാം വിത്ത് മാത്രമാണ് ഉപയോഗിച്ചത്. സാധാരണയായി കര്‍ഷകര്‍ ചെളിയിൽ ഇറങ്ങി വിത്ത് വിതക്കുന്ന പരമ്പരാഗത രീതിയ്ക്ക് പകരമായി, ഡ്രോൺ ഉപയോഗിച്ച് വിതയ്ക്കുന്നത് പുളി ഇളകുന്നത് തടയുകയും വിത്ത് ചെളിയിൽ താഴ്ന്നു പോകാതിരിക്കാനും സഹായിക്കും. ഇതുവഴി വിത്തിന്റെ ഉപയോഗം കുറയ്ക്കുകയും, സമയം ലഭിക്കുവാനും, തൊഴിലാളി ക്ഷാമം പരിഹരിക്കാനും അതിനനുസൃതമായി ചെലവ് കുറയ്ക്കാനും സാധിക്കും. രോഗ-കീട ആക്രമണവും താരതമ്യേന കുറയും.

തിരുവാർപ്പ് പഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ സി. ടി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ് അനീഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നബാർഡ് കോട്ടയം ജില്ല മാനേജർ റെജി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ വർഷത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷണാടിസ്ഥാനത്തിൽ കോട്ടയം കൃഷി വിജ്ഞാൻ കേന്ദ്രം ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതക്കൽ കോട്ടയം ആലപ്പുഴ ജില്ലകളിലെ വിവിധ പാടശേഖരങ്ങളിൽ നടപ്പിലാക്കിയിരുന്നു. സാധാരണ രീതിയിൽ വിതച്ച പാടങ്ങളുമായി താരതമ്യം ചെയ്തപ്പോൾ, ഡ്രോണിലൂടെ വിതച്ച നിലങ്ങളിൽ ചിനപ്പുകളുടെ എണ്ണം കൂടുതലായും നെൽമണികളുടെ തൂക്കം ഉയർന്നതായും കണ്ടെത്താൻ സാധിച്ചു. ഇതിന്റെ ഫലമായി നെല്ലിന്റെ മൊത്തം വിളവ് ശരാശരി 20% മുതൽ 30% വരെ വർദ്ധിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയമായ നേട്ടം.

ഈ ലാഭകരമായ ഫലങ്ങളെ അടിസ്ഥാനമാക്കി, ഡ്രോൺ ഉപയോഗിച്ച വിതയും സമ്പൂർണ സൂക്ഷ്മ മൂലക മിശ്രിത പത്രപോഷണവും കർഷകരിൽ കൂടുതൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രത്യേക പദ്ധതി നടപ്പിലാക്കുകയാണെന്ന് കോട്ടയം കൃഷി വിജ്ഞന കേന്ദ്രം മേധാവി ഡാേ: ജി. ജയലക്ഷ്മി പറഞ്ഞു. കൃഷി ഓഫീസർ നസിയ സത്താർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.