
കോട്ടയം : രണ്ടാംകൃഷി നെല്ല് സംഭരണത്തിന് 31 സ്വകാര്യമില്ലുകള്‍ രംഗത്തു വന്നെങ്കിലും കിഴിവ് കാര്യത്തിൽ തീരുമാനമായില്ല. ഇതോടെ കുട്ടനാടൻ, അപ്പർ കുട്ടനാടൻ മേഖലകളിൽ നെല്ല് കെട്ടിക്കാടക്കുകയാണ്.
സംഭരണ നിരക്ക് സംസ്ഥാന സർക്കാർ 30 രൂപയായി ഉയർത്തിയ ശേഷമുള്ള സംഭരണമാണിത്.
ഒന്നാം കൃഷിയ്ക്ക് 11 മില്ലുകളാണ് സർക്കാരുമായി കരാർ ഒപ്പിട്ടത്. കുട്ടനാട് അപ്പർകുട്ടനാടൻ പ്രദേശങ്ങളില്‍ സംഘങ്ങള്‍ ശക്തമല്ലാത്തതും ഗോഡൗണ്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് സ്വകാര്യമില്ലുകളെ ചുമതലപ്പെടുത്താൻ സർക്കാർ നിർബന്ധിതരായത്. അതേസമയം കിഴിവ് കാര്യത്തില്‍ ധാരണയാകാത്തത് കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
മുൻവർഷങ്ങളില്‍ കിഴിവിന്റെ പേരില്‍ ചൂഷണം വ്യാപകമായിരുന്നു. ഒന്നാം കൃഷി നെല്ല് സംഭരണത്തിന്റെ കുടിശിക ഇതുവരെയും കൊടുത്തുതീർത്തിട്ടില്ല. വൈക്കം,കല്ലറ, വെച്ചൂർ പ്രദേശങ്ങളില്‍ കൃഷിയിറക്കിയ കർഷകരാണ് നവംബർ മുതല്‍ പണത്തിനായി കാത്തിരിക്കുന്നത്. പി.ആർ.എസ് ബാങ്കുകളില്‍ ഏല്‍പ്പിച്ച കർഷകർ ബാങ്കുകള്‍ കയറിയിറങ്ങി മടുക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
100 കിലോ നെല്ല് കുത്തുമ്പോള്‍ 68 കിലോ അരി (ഔട്ട് റണ്‍ റേഷ്യോ ) തിരിച്ചു തരണമെന്ന
കേന്ദ്ര മാനദണ്ഡം അംഗീകരിക്കാതെ ഇടഞ്ഞു നില്‍ക്കുകയായിരുന്നു സ്വകാര്യമില്ലുകള്‍. എന്നാല്‍ പാലക്കാട് ജില്ലയില്‍ സംഭരണ ചുമതല സഹകരണ സംഘങ്ങളെ ഏല്‍പ്പിച്ചതില്‍ ഭയന്നാണ് സർക്കാർ നിലപാട് മില്ലുടമകള്‍ക്ക് അംഗീകരിക്കേണ്ടി വന്നത്.
ഒന്നരക്കിലോ കിഴിവില്‍ കൂടുതല്‍ ആവശ്യപ്പെടരുതെന്ന് സർക്കാർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര സർക്കാരില്‍ നിന്ന് ഫണ്ട് കിട്ടുന്നതനുസരിച്ചേ സംഭരിച്ച നെല്ലിന്റെ പണം സംസ്ഥാന സർക്കാരിന് നല്കാൻ കഴിയൂവെന്ന സത്യവാങ്ങ്മൂലം സപ്ലൈകോ കർഷകരില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്
നെല്ലിന്റെ നനവും പതിരും കാട്ടി പഴയതു പോലെ കൂടുതല്‍ കിഴിവ് ആവശ്യപ്പെടും
ഇങ്ങനെയുണ്ടായാല്‍ സപ്ലൈകോയ്ക്ക് കാഴ്ചക്കാരായി നില്‍ക്കാനേ സാധിക്കൂ
കിഴിവിന്റെ പേരില്‍ നെല്ല് സംഭരണം വൈകിപ്പിക്കാൻ മില്ലുകള്‍ ശ്രമിക്കും
കൊടുംചൂടിലും നെല്ലിന് ഉണക്കില്ലെന്ന വാദം ഏജന്റുമാർ ഉയർത്തും
”സംഭരിച്ച നെല്ലിന്റെ പണം ഉടൻ ലഭ്യമാക്കണം. അല്ലാത്തപക്ഷം കർഷകരെ സംഘടിപ്പിച്ച് പാഡി ഓഫീസ് ഉപരോധ സമരത്തിലേക്ക് അടക്കം കടക്കുമെന്ന നിലപാടിലാണ് കർഷകർ.



