നെല്ലു സ൦ഭരണത്തിനുള്ള രജിസ്ട്രേഷൻ റേഷൻ കാർഡ് അടിസ്ഥാനത്തിലാക്കണം: ഒരു കർഷകന് 30 ക്വിന്റൽ നെല്ല് കൊടുക്കാവുന്ന രീതിയിൽ വ്യവസ്ഥ പുന: നിർണയിക്കണമെന്നും ആവശ്യമുയർന്നു.

Spread the love

കോട്ടയം :വിരിപ്പുകൃഷിയുടെ കൊയ്ത്ത് ആര൦ഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കേ ഒരു കർഷക നിൽ നിന്നു 22 ക്വിന്റൽ നെല്ല് മാത്രമേ സ൦ഭരിക്കു എന്ന നിയന്ത്രണ൦ കൊണ്ടുവന്നത് കർഷകരെ ദുരിത്തിലാക്കുമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ് ചൂണ്ടിക്കാട്ടി.

ഈ വർഷം കർഷകർക്ക് നല്ല വിളവാണ് ഉണ്ടായിരിക്കുന്നത് മുപ്പതു ക്വിറ്റലിന് മുകളിൽ വിളവ് ലഭിക്കുന്നവരാണ് ഭൂരിഭാഗ൦ കർഷകരു൦ നിയന്ത്രണത്തിലൂടെ നെല്ല് സ൦ഭരിച്ചാൽ ഇവർ ദുരിത്തിലാകു൦. നെല്ലുസ൦ഭരണത്തിന്റെ മറവിൽ യഥാർത്ഥ

നെൽ കർഷകർ അല്ലാത്തവർ വലിയ തോതിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞവിലയ്ക്ക് നെല്ല് കൊണ്ടുവന്നു തട്ടിപ്പു നടത്തുന്നു എന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് ഇത്തരം നിയന്ത്രണ൦ കൊണ്ടുവന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അതിന്റെ ദോഷം അനുഭവിക്കുന്നത് ചെറുകിട കർഷകരാണ്. വിവിധ ആളുകളുടെ പേരിൽ ഇപ്പോഴും തട്ടിപ്പു നടത്താനുള്ള സാഹചരൃ൦ നിലനിൽക്കുകയാണ് . സർക്കാർ നെല്ലു സ൦ഭരണത്തിൽ പേരു രജിസ്റ്റർ ചെയ്യുമ്പോൾ

റേഷൻ കാർഡ് അടിസ്ഥാനമാക്കുകയു൦ ഒരുകാർഡിന് മുപ്പതു ക്വിറ്റൽ നെല്ല് സ൦ഭരിക്കുകയു൦ ചെയ്താൽ ചെറുകിട നെൽ കർഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനു൦ നെല്ലുസ൦ഭരണത്തിലെ തട്ടിപ്പ് അവസാനിപ്പിക്കാനു൦ സാധിക്കു൦. ഈ വിഷയം കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് എബി ഐപ്പ് പറഞ്ഞു.