മണ്ണിടിച്ചില്‍ സാധ്യത, പാലക്കാട്ടെ ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം ; വെള്ളച്ചാട്ടങ്ങളിലേക്കുളള പ്രവേശനം നിരോധിച്ചു

Spread the love

പാലക്കാട് : കനത്ത കാലവർഷത്തെ തുടർന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയിലെ നെല്ലിയാമ്ബതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടർ മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തി.

video
play-sharp-fill

പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യ ഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള യാത്രകള്‍ക്ക് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ (ജൂലൈ 30 മുതല്‍ ആഗസ്ത് 2 വരെ) നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു.

അടപ്പാടി, നെല്ലിയാമ്ബതി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനവും ആഗസ്ത് രണ്ട് വരെ പൂർണ്ണമായും നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ താമരശേരി ചുരം ഏട്ടാം വളവിന് മുകളില്‍ പുലർച്ചെ മണ്ണ് ഇടിഞ്ഞു വീണു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് മണ്ണ് നീക്കം ചെയ്തു. വലിയ വാഹനങ്ങള്‍ക്ക് ചുരം വഴി താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമില്ലാത്ത യാത്രക്കാർ ചുരം കയറരുതെന്ന് നിർദേശമുണ്ട്.