നെൽകൃഷിയില്ലാത്ത പാടം ഇഴജന്തുക്കളുടെ താവളം: കൃഷിയിറക്കി നാട്ടുകാരെ രക്ഷിക്കണം: കോട്ടയം അയ്മനം പഞ്ചായത്ത് മെമ്പർ മിനി മനോജ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

Spread the love

അയ്മനം: നെൽകൃഷിയില്ലാതെ തരിശായി കിടക്കുന്ന പാടങ്ങളിൽ കൃഷിയിറക്കണമെന്ന ആവശ്യവുമായി ഒരു പഞ്ചായത്ത് മെമ്പർ കോട്ടയം ജില്ലാ കളക്ടറെ സമീപിച്ചു.

video
play-sharp-fill

അയ്മനം പഞ്ചായത്ത് 14ാം വാർഡ് മെമ്പർ മിനി മനോജാണ് കളക്ടർക്ക് നിവേദനം നൽകിയത്.

കൃഷി ഇല്ലാത്തതിനാൽ പ്രദേശം ആകെ വിഷ പാമ്പുകളുടെയും, ക്ഷുദ്രജീവികളുടെയും താവളം ആയിരിക്കുകയാണ്. പാടശേഖരത്തിന് സമീപം താമസിക്കുന്നവരുടെ വീടുകളും, വഴികളും വിഷ പാമ്പുകളുടെ ഭീഷണിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ കൃഷി പുനരാരംഭിച്ച് പ്രദേശവാസികളായ ജനങ്ങളെ വിഷജന്തുക്കളിൽ നിന്നും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 14ാം വാർഡ് മെമ്പർ മിനി മനോജിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തിയാണ് ജില്ലാ കലക്ടർക്ക് നിവേദനം നൽകിയത്.

പാടശേഖരങ്ങളില്‍ കൃഷി ചെയ്യാതെ കിടക്കുന്നതുമൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. കൃഷി മുടങ്ങി കിടക്കുന്ന പാടങ്ങളിൽ

ഒന്നാണ് 14-ാം വാർഡിലെ 20 ഏക്കറോളം വരുന്ന കൈതകം പാടശേഖരം. കൃഷി ഇല്ലാത്തതിനാൽ ഈ പ്രദേശം ആകെ വിഷ പാമ്പുകളുടെയും, ക്ഷുദ്രജീവികളുടെയും താവളം ആയിരിക്കുകയാണന്ന് നിവേദനത്തിൽ പറയുന്നു.