video
play-sharp-fill
നെൽ കർഷകർക്കു വേണ്ടി ഒറ്റയാൾ പോരാട്ടവുമായി ആർപ്പൂക്കര മണിയാപറമ്പ് സ്വദേശി സജി. എം. ഏബ്രഹാം: നാളെ മുതൽ സെക്രട്ടറിയറ്റിനു മുന്നിൽ നിരാഹാര സമരം: നെല്ല് സംഭരിച്ച് 2 മാസം കഴിഞ്ഞിട്ടും കർഷകന് പണം കിട്ടിയില്ല.

നെൽ കർഷകർക്കു വേണ്ടി ഒറ്റയാൾ പോരാട്ടവുമായി ആർപ്പൂക്കര മണിയാപറമ്പ് സ്വദേശി സജി. എം. ഏബ്രഹാം: നാളെ മുതൽ സെക്രട്ടറിയറ്റിനു മുന്നിൽ നിരാഹാര സമരം: നെല്ല് സംഭരിച്ച് 2 മാസം കഴിഞ്ഞിട്ടും കർഷകന് പണം കിട്ടിയില്ല.

 

കോട്ടയം: നെൽ കർഷകർക്കു വേണ്ടി ഒറ്റയാൾ പോരാട്ടവുമായി ആർപ്പൂക്കര മണിയാപറമ്പ് സ്വദേശി സജി. എം. ഏബ്രഹാം .

നെൽകർഷകരുടെ നെല്ല് എടുത്തിട്ട് രണ്ടു മാസമായിട്ടും ഇതുവരെയും പണം കിട്ടിയിട്ടില്ലന്ന് സജി പത്രസമ്മേളനത്തിൽ ആരോപിച്ചു. ആർപ്പൂക്കര പഞ്ചായത്തിലെ പാഴോട്ടുമേക്കരി പാടശേഖരത്തിലെ കർഷ കനാണ് സജി. എം. ഏബ്രഹാം .

കർഷകരുടെ നെല്ല് എടുത്ത് അരിയാക്കി കേരള സമൂഹത്തിലെ കളക്ടർമാർ, ജഡ്‌ജിമാർ, വക്കീലന്മാർ മുതലായവർ കഞ്ഞിയാക്കി കുടിച്ചിട്ട് മാസം രണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിട്ടും പാവപ്പെട്ട കർഷകനായ എനിക്ക് മരുന്ന് മേടിക്കാൻ പോലും പൈസ ഇല്ല. ഇതിനെതിരെ കഴിഞ്ഞ 24-ന് സപ്ലൈകോ ഓഫീസിനുമുമ്പിൽ നിരാഹാരം കിടന്നു. 5 ദിവസത്തിനകം പണം തരാമെന്നു സമ്മതിച്ച് സമരം അവസാനിപ്പിച്ചു.

എന്നാൽ ഇതുവരെയും പൈസ കിട്ടിയില്ല. 15 ദിവസമായി രോഗത്തിനു മരുന്നു വാങ്ങാൻ സാധിക്കുന്നില്ല. കർഷകർ എന്തു ചെയ്യണമെന്ന് ഇദ്ദേഹം ചോദിക്കുന്നു.

കേരളത്തിലെ കർഷകർക്ക് കിട്ടാനുള്ള പണം ഉടൻ തരണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 11മണി മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിൽ നിരാഹാരം കിടക്കുമെന്നും സജി അറിയിച്ചു.