video
play-sharp-fill

നീലിമംഗലത്ത് നടുറോഡിൽ മദ്യലഹരിയിൽ നാടോടി ദമ്പതിമാർ ഏറ്റുമുട്ടി: എം.സി റോഡിനെ ഗതാഗക്കുരുക്കിൽ മുക്കി ദമ്പതിമാരുടെ തമ്മിലടി; അടി കിട്ടി റോഡിൽ വീണ യുവതിയെ ആശുപത്രിയിലാക്കാൻ നാട്ടുകാർ വിളിച്ചിട്ടും പൊലീസ് എത്തിയില്ലെന്നു പരാതി

നീലിമംഗലത്ത് നടുറോഡിൽ മദ്യലഹരിയിൽ നാടോടി ദമ്പതിമാർ ഏറ്റുമുട്ടി: എം.സി റോഡിനെ ഗതാഗക്കുരുക്കിൽ മുക്കി ദമ്പതിമാരുടെ തമ്മിലടി; അടി കിട്ടി റോഡിൽ വീണ യുവതിയെ ആശുപത്രിയിലാക്കാൻ നാട്ടുകാർ വിളിച്ചിട്ടും പൊലീസ് എത്തിയില്ലെന്നു പരാതി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നീലിമംഗലത്ത് മദ്യലഹരിയിൽ നാടോടി ദമ്പതിമാർ ഏറ്റുമുട്ടി. നീലിമംഗലം പാലത്തിനു സമീപത്താണ് തമിഴ്‌നാട് സ്വദേശികളായ ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ഏറ്റുമുട്ടിയത്. ഭർത്താവിന്റെ അടികിട്ടി റോഡിൽ വീണു കിടന്ന യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ വിളിച്ചിട്ടും പൊലീസ് എത്തിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നീലിമംഗലം ഫെഡറൽ ബാങ്കിനു മുന്നിൽ എം.സി റോഡിലെ ഗതാഗതം പോലും തടസപ്പെടുത്തി ദമ്പതിമാരുടെ അഴിഞ്ഞാട്ടം. ദിവസങ്ങളായി ഇരുവരും പ്രദേശത്ത് താമസിക്കുന്നുണ്ട്. നീലിമംഗലത്തെ ബിവറേജിൽ നിന്നും മദ്യം വാങ്ങിയ ശേഷം ഇരുവരും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും, രണ്ടു പേരും തമ്മിൽ അടിപിടിയാകുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് യുവതിയെ ക്രൂരമായി മർദിച്ചു. മർദനമേറ്റ ഇവർ ഓടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഫെഡറൽ ബാങ്കിനു മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവം കണ്ടു നിന്ന നാട്ടുകാർ കുടുംബ പ്രശ്‌നമായതിനാൽ ഇടപെടാൻ മടിച്ചു. തുടർന്നു, ഇവർ പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാൽ, നാട്ടുകാർ വിളിച്ച് അരമണിക്കൂറിലേറെ കഴിഞ്ഞിട്ടും പൊലീസ് സ്ഥലത്ത് എത്തിയിട്ടില്ല.

പൊലീസ് എത്താൻ വൈകുന്നതിൽ നാട്ടുകാർ ഇതിനിടെ കടുത്ത പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യലഹരിയിൽ അഴിഞ്ഞാടുന്ന നാടോടികൾ നേരത്തെ തന്നെ ഇവിടെ ശല്യമായി മാറിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.