video
play-sharp-fill

അയൽവാസികൾ തമ്മിൽ അതിർത്തിതർക്കത്തെ തുടർന്ന് സംഘർഷം: ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു ; സംഭവത്തിൽ മൂന്നുപേരെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു

അയൽവാസികൾ തമ്മിൽ അതിർത്തിതർക്കത്തെ തുടർന്ന് സംഘർഷം: ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു ; സംഭവത്തിൽ മൂന്നുപേരെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

വാകത്താനം : അയൽവാസികൾ തമ്മിൽ അതിർത്തിതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊങ്ങന്താനം ശാന്തിനഗർ കോളനിയിൽ പാറക്കുന്നേൽ വീട്ടിൽ ശ്യാം (27), പൊങ്ങന്താനം ശാന്തിനഗർ കോളനിയിൽ പാറക്കുന്നേൽ വീട്ടിൽ ശരത്ത് (33), പൊങ്ങന്താനം ശാന്തിനഗർ കോളനിയിൽ മാളിയേക്കൽ വീട്ടിൽ സുനീഷ് (32) എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

സുനീഷിന്റെ കുടുംബവും, യുവാക്കളുടെ കുടുംബവും തമ്മിൽ അതിർത്തിത്തർക്കത്തിന്റെ പേരിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഇരുകൂട്ടരും പരസ്പരം വീടുകയറി ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂവരെയും പിടികൂടുകയുമായിരുന്നു. വാകത്താനം സ്റ്റേഷൻ എസ്.എച്ച്. ഓ എബി എം.പി, എസ്.ഐ മാരായ ജയപ്രസാദ്, സുനിൽ കെ.എസ് സി.പി.ഓ മാരായ ജോഷി,സജി ജോർജ്, ലൈജു, വിനോദ്, ശ്യാം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുകൂട്ടരെയും റിമാൻഡ് ചെയ്തു.