വളര്‍ത്തുനായയെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിൽ തർക്കം ; യുവാവ് കുത്തേറ്റു മരിച്ചു ; രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍

Spread the love

കൊല്ലം: അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കൊല്ലം കടപ്പാക്കട ഭാവന നഗര്‍ വെപ്പാലുമൂട് പള്ളിപ്പുറത്തു വീട്ടില്‍ ഫിലിപ്പാണ് (ലാലു 42) മരിച്ചത്. ഇന്നു വൈകുന്നേരത്തോടെയാണ് സംഭവം. സംഭവത്തില്‍ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

വളര്‍ത്തുനായയെയും കൊണ്ട് പാതയോരത്തുകൂടെ ഫിലിപ്പ് പോകുന്നതിനിടെ പ്രതികളില്‍ ഒരാള്‍ കല്ലെറിയുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രദേശവാസികളായ മനോജ്, ജോണ്‍സന്‍ എന്നിവരാണു പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റാഫിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

മദ്യപിച്ച ശേഷമാണ് തര്‍ക്കമുണ്ടായതെന്നു ചില ദൃക്‌സാക്ഷികള്‍ പറഞ്ഞെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.ഫിലിപ്പിന്റെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group