
സ്വന്തം ലേഖിക
കൊട്ടാരക്കര: വീട്ടില്‍ അതിക്രമിച്ച് കയറി അറുപതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍.
അവണൂര്‍ പത്തടി പുഷ്പ വിലാസത്തില്‍ സുരേഷി(50)നെയാണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. മോഷണമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
കൊട്ടാരക്കര ഐഎസ്എച്ച്ഒ പ്രശാന്ത്, എസ്ഐ മാരായ ദീപു, ജോണ്സന്, സിപിഒ സലീല്‍, സിപിഒ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.