
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളിയിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പുതുപ്പള്ളി നിലക്കൽ പള്ളിക്ക് സമീപം ആഞ്ഞിലിമൂട്ടിൽ ഇഞ്ചക്കാട്ട് കുന്നേൽ വീട്ടിൽ കുട്ടപ്പൻ മകൻ സുരേഷ് കുമാർ (അഴകപ്പൻ 47) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞ ദിവസം അയൽവാസിയും സുഹൃത്തുമായ സുനിലിനെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മദ്യപിക്കാനായി ഇരുവരും സുരേഷ് കുമാറിന്റെ വാടക വീട്ടിൽ ഒരുമിച്ചു കൂടുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, കറിക്കത്തി എടുത്ത് സുരേഷ് കുമാർ സുനിലിനെ വെട്ടുകയുമായിരുന്നു.
പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പുതുപ്പള്ളിയിൽ നിന്നും പിടികൂടുകയുമായിരുന്നു.
ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐ അനുരാജ്, അഖിൽ, ചന്ദ്രബാബു, സി.പി.ഓ മാരായ പ്രതീഷ് രാജ്, യേശുദാസ്, എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.